അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരിക്കൊമ്പന് കടന്നത്. റേഡിയോ കോളര്‍ സിഗ്നലുകള്‍ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി ആന കിലോമീറ്ററുകളോളം സഞ്ചരിച്ചെന്നുമാണ് സിഗ്നല്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകള്‍ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പര്‍ കോതയാര്‍ ഡാം സൈറ്റില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറി ആനയുണ്ടെന്ന സിഗ്നല്‍ ലഭിച്ചു. നേരത്തെ മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്ത് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു.