വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് കെ മുരളീധരന്. എന്നാല്‍ പുതുമുഖങ്ങള്‍ വന്നാല്‍ മാറി നില്ക്കാന് തയ്യാറാണെന്നും എന്ത് വേണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരന് വ്യക്തമാക്കി. സിറ്റിംഗ് എം.പിമാര്‍ മാറി നിന്നാല്‍ കോണ്‍ഗ്രസിന് പരാജയഭീതിയെന്ന പ്രതീതി സൃഷ്ടിക്കും. അതുണ്ടാക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും മുരളീധരന് കൂട്ടിചേര്‍ത്തു. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരുപാട് നേതാക്കളുണ്ട്, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള നേതാക്കള്‍ അവിടെ പ്രവര്‍ത്തിക്കട്ടെ എന്നും അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.