ന്യൂഡല്‍ഹി: സൗദി അറേബ്യയിലേക്ക് തൊഴില്‍, സന്ദര്‍ശന ആവശ്യങ്ങള്‍ക്ക് വിസ ലഭിക്കാന്‍ പുതിയ നിയമം മൂലമുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ ഇന്ത്യയിലെ സൗദി അംബാസിഡര്‍ ഡോ. സാലിഹ് അല്‍ ഹുസൈനിയുമായി അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അപേക്ഷകര്‍ വി.എസ്.എഫ് കേന്ദ്രങ്ങളിലെത്തി വിരലടയാളം രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം.
കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് ബി.എഫ്.എസ് കേന്ദ്രമുള്ളത്. അത് മൂലം ദൂരെ ജില്ലകളിലുള്ളവര്‍ക്ക് വളരെയേറെ പ്രയാസങ്ങളുണ്ട്. സൗദിയിലേക്ക് കൂടുതല്‍ പേര്‍ പോവുന്നത് മലബാറില്‍ നിന്നായതിനാല്‍ ഒരു സെന്റര്‍ മലബാറില്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നും തുടക്കത്തിലുണ്ടാവുന്ന പ്രയാസങ്ങള്‍ പരിഹരിക്കുമെന്നും അംബാസിഡര്‍ പറഞ്ഞു.