കോഴിക്കോട്: ജി.എം.സി ഓര്‍ത്തോ ഫൗണ്ടേഷന്‍സ് ഹോസ്പിറ്റലില്‍ സൗജന്യ സമ്പൂര്‍ണ നട്ടെല്ല് താക്കോല്‍ദ്വാര ശസ്ത്രക്രിയ ക്യാമ്പ് 11ന് നടക്കുമെന്ന് ജി.എം.സി ഓര്‍ത്തോ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയരക്ടര്‍ പ്രൊഫ. ഡോ. ഗോപിനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്‍ഡോ-കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന്റേയും പ്രൊഫ.പി.കെ സുരേന്ദ്രന്‍ മെമ്മോറിയില്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന 29ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ക്യാമ്പ് നടത്തുന്നത്. പ്രൊഫ.ഇയോണ്‍ വോണ്‍ (കൊറിയന്‍ യൂണിവേഴ്‌സിറ്റി) വെബിനാറായി ഉദ്ഘാടനം ചെയ്യും. ഡോ. പ്രമോദ്.വി (പൂനെ) മുഖ്യപ്രഭാഷണം നടത്തും. ഡോ. സുകുമാര്‍സുര തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. നിഖില്‍, പ്രൊഫ. ഡോ.ഗോപിനാഥന്‍, ഡോ.സിബിന്‍ സുരേന്ദ്രന്‍, ഡോ.മുഹമ്മദ് ഫാസില്‍, ഡോ.രാജു, ഡോ. അന്‍വര്‍, ഡോ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ദക്ഷിണേന്ത്യയിലെ 150ഓളം ഡോക്ടര്‍മാര്‍ പങ്കെടുക്കും. ഡോ.അജോയ് ഷട്ടി, ഡോ.സന്ദേശ്, ഡോ.ഷഫീഖ് പ്രബന്ധമവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.നിഖില്‍ ഗോവിന്ദന്‍, ഡോ.നിഖില്‍ കെ.വി എന്നിവരും സംബന്ധിച്ചു.