കുറ്റിക്കാട്ടൂര്‍: വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ ലഹരിമാഫിയ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് വലവീശിയിരിക്കുകയാണെന്നും രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും കുറിക്കാട്ടൂര്‍ അര്‍ബന്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കുന്ദമംഗലം മണ്ഡലം എല്‍.എന്‍.എസ് വനിതാ വിംഗ് കണ്വെന്ഷന് മുന്നറിയിപ്പ് നല്കി. കണ്വെന്ഷന് എല്‍.എന്‍.എസ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് എ.എം.എസ് അലവി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സുബൈര്‍ നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി. വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ഷറഫുന്നിസ മാവൂര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം എല്‍.എന്‍.എസ് വനിതാ വിംഗിന്റെ പുതിയ ഭാരവാഹികളായി റംല പെരുമണ്ണ, പ്രസിഡണ്ട് സുഹറാബി പെരുവയല്‍, മിന്നത്ത് കുന്ദമംഗലം വൈസ് പ്രസിഡണ്ട് ഷമീറ കുന്ദമംഗലം, ജനറല്‍ സെക്രട്ടറി സജദ പെരുവയല്‍, സെക്രട്ടറിമാര്‍ ഇ .എം.സുബൈദ കുന്ദമംഗലം, എന്നിവരെ തിരഞ്ഞെടുത്തു. വനിതാ വിംഗ് ജില്ലാ സെക്രട്ടറി ടി.കെ. സൗദ കുന്ദമംഗലം അദ്ധ്യക്ഷതവഹിച്ചു. റംല ഒളവണ്ണ സ്വാഗതവും ഷമീറ കുന്ദമംഗലം നന്ദിയും പറഞ്ഞു.