* തൊഴുത്തിന് മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വൃക്ഷ കമ്പുകള്‍ വെട്ടി ഒതുക്കുക.
* തൊഴുത്തിന് ചുറ്റും സമീപത്തും മഴ വെള്ളം ഒഴുകി പോകുന്നതിനുള്ള നീര്‍ച്ചാലുകള്‍ ഒരുക്കുക.
* മഴ വെള്ളം കെട്ടി കിടക്കാന്‍ സാധ്യതയുള്ള കുഴികള്‍ നികത്തുക.
* തൊഴുത്തിലേക്ക് ശുദ്ധമായ വായു കടക്കാന്‍ വായു സഞ്ചാരം ഉറപ്പാക്കുക.
* കാറ്റില്‍ മഴ വെള്ളം തൊഴുത്തിലേക്ക് കടക്കാതിരിക്കാന്‍ മഴ മറകള്‍ ഉപയോഗിക്കുക.
* ചാണക കുഴിയില്‍ വെള്ളം കയറാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുക.
* പശു കുട്ടികള്‍ക്ക് മഴക്കാലത്ത് നനയാത്ത വയ്‌ക്കോല്‍ ഉപയോഗിച്ച് മെത്ത ഒരുക്കുക.
* കാലി തീറ്റയും, തീറ്റ സാമഗ്രികളും ഒരിക്കലും നനയാത്ത വിധം മുന്‍കരുതലുകള്‍ എടുക്കുക.
* മഴക്കാലത്ത് വൈദ്യുതി ആഘാതം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തൊഴുത്തുകളില്‍ തയ്യാറാക്കുക.