കോഴിക്കോട്: മര്‍കസ് ഖുര്‍ആന്‍ പഠനകേന്ദ്രമായ അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ഫൈനല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഖുര്‍ആന്‍ അക്കാദമിക്ക് കീഴില്‍ നടന്ന കേന്ദ്രീകൃത പരീക്ഷയില്‍ ഹാഫിള് ബിശ്ര്‍ കൊട്ടപ്പുറം (ബുഖാരിയ്യ ഹിഫ്‌ള് അക്കാദമി മപ്രം), ഹാഫിള് അലി ഹിജാസി എടരിക്കോട് (മര്‍കസ് ഹിഫ്‌ള് അക്കാദമി കാരന്തൂര്‍), ഹാഫിള് മുഹമ്മദ് ഹനാന്‍ വിളത്തൂര്‍ (മമ്പഉല്‍ ഹുദാ കേച്ചേരി) ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
വിശുദ്ധ ഖുര്‍ആന്‍ പഠന മേഖലയില്‍ മര്‍കസിന് കീഴില്‍ നിലവില്‍ 26 കേന്ദ്രങ്ങളുണ്ട്. 11 സംസ്ഥാനങ്ങളില്‍ നിന്നും എഴുന്നൂറിലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കേരള സിലബസ് സ്‌കൂള്‍ പഠനത്തോടൊപ്പവും സി.ബി.എസ്.ഇ പഠനത്തോടൊപ്പവും ഖുര്‍ആന്‍ മനഃപാഠമാക്കാനും പാരായണ മികവ് നേടാനും ഈ ക്യാമ്പസുകളില്‍ സംവിധാനമുണ്ട്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതിനും ഖുര്‍ആന്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിനും ഇവിടെ വിവിധ പരിശീലനങ്ങള്‍ നല്‍കുന്നു.
റാങ്ക് ജേതാക്കളെ ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി, റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഖുര്‍ആന്‍ അക്കാദമി അധ്യാപകര്‍ അഭിനന്ദിച്ചു.