കോഴിക്കോട്: ഹോട്ടലുകളിലും മറ്റു ഭക്ഷ്യ സാധന വില്‍പ്പന കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ഊര്‍ജിതപ്പെടുത്തണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധന നടത്തുന്ന രീതി ഒഴിവാക്കണമെന്നും ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഹോട്ടലുകളിലെ ഏകീകരണ വില നിലവാരം നടപ്പിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ഉത്തരമേഖല കണ്‍വന്‍ഷന്‍ ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി.എം സത്യജിത്ത് പണിക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ: എ. അച്ചുതന്‍ നായര്‍, ടി. ജോണ്‍, പി.കെ സരസ്വതി ടീച്ചര്‍, യു. ഗണേഷന്‍, സി.എം മനോജ് എന്നിവര്‍ സംസാരിച്ചു.