കോഴിക്കോട്: ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മിച്ച ഓഡിറ്റോറിയം നാളെ(ശനി) വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.രേഖ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പാള്‍ ആയിശ സജ്‌ന.എം സ്വാഗതം പറയും. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ചീഫ് എന്‍ജിനീയര്‍ ബാലകൃഷ്ണന്‍ ടി.വി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ആശംസകള്‍ നേരും. പി.ടി.എ പ്രസിഡന്റ് കെ.പി സ്വപ്‌ന നന്ദി പറയും.