പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി വി.വൈദ്യലിംഗം എം.പിയെ നിയമിച്ചതായി എ.ഐ.സി.സി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശാനുസരണം സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. നിലവിലെ പ്രസിഡണ്ട് എ.വി.സുബ്രഹ്‌മണ്യത്തിനു പകരമായാണ് പുതിയ നിയമനം. മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ലോകസഭാഗംവുമായ വൈദ്യലിംഗം ജനകീയനായ നേതാവു കൂടിയാണ്.