കോഴിക്കോട്: വിദ്യാലയങ്ങള്‍ തുറന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പറമ്പില്‍ ബസാറില്‍ നിന്ന് നഗരത്തിലേക്കും പയമ്പ്ര ഭാഗത്തേക്കും തിരിച്ചും ആവശ്യത്തിന് ബസ് യാത്രാസൗകര്യമില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കണമെന്ന് മധുരം അയല്‍പക്ക വേദി അടിയന്തിര യോഗത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. സ്വകാര്യ ബസുകള്‍ ഓടാന്‍ തെയ്യാറാവുന്നില്ലെങ്കില്‍ പറമ്പില്‍ ബസാര്‍ വഴി കെ.എസ്.ആര്‍.ടി.സി ബന്ധുകള്‍ അനുവദിക്കണം. ഇതു സംബന്ധിച്ച് രണ്ട് മാസം മുമ്പ് മധുരം അയല്‍പക്ക വേദി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പ്രസിഡന്റ് മഞ്ജുളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജയപ്രകാശ് ആര്‍.കെ, ഇരവില്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, വേണുഗോപാല്‍, റഫീഖ് പറമ്പില്‍, നിഷ കോതങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.