മാഹി: എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ മിഡില്‍ ഈസ്റ്റ് കണ്‍വീനറും മാഹി എം.എം.സി ചെയര്‍മാനുമായ മന്‍സൂര്‍ പള്ളൂരിന്റെ പിതാവ് ഇരട്ടപ്പിലാക്കൂലിലെ പ്രേംനിവാസില്‍ താമസിക്കും ആനന്റെവിട എ.കെ മൂസ്സ (86) നിര്യാതനായി. 1956 മുതല്‍ എണ്‍പതുകള്‍ വരെ ഖത്തറില്‍ ജോലി ചെയ്യുകയും പിന്നീട് ദോഹയില്‍ ഹിറ്റാച്ചിയുടെ ഖത്തര്‍ മാനേജരായി റിട്ടയര്‍ ചെയ്യുകയായിരുന്നു. പുന്നോലിലെ പരേതയായ ആന ഖദീജയുടെയും പി.എം മമ്മൂട്ടിയുടെയും മകനാണ്. ഖത്തര്‍ വിട്ട് വന്ന ശേഷം തലശ്ശേരിയിലും പള്ളൂരിലും പെരിങ്ങാടിയിലും ബിസിനസ്സ് ചെയ്തിരുന്നു. ഭാര്യമാര്‍: പരേതയായ എ.പി മറിയു, കുഞ്ഞാമിന. മക്കള്‍: മുഹമ്മദ് മുനീര്‍ (മാനേജര്‍, മാഹി എം.എം.സി), മഷൂദ, മാഹിറ, മുഫീദ (അബൂദാബി), മുബീന എന്നിവര്‍ മക്കളാണ്. സാജിദ്, ഫിറോസ്, റഫീക്, അസ്ലം എന്നിവര്‍ ജാമാതാക്കളാണ്. സഹോദരങ്ങള്‍: ജമീല, പരേതയായ മാഞ്ഞു.