ജിദ്ദ:-പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അവര്‍ക്ക് താങ്ങും തണലുമായി ഒരു ജനകീയ പ്രസ്ഥാനമായി കൊണ്ടുവരാനാണ് ഈ സംഘടന രൂപീകരിച്ചത്. പ്രവാസികള്‍ക്കായി നിയമ സഹായങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവരെ കൈകോര്‍ക്കുകയും, ബിസിനസ് രംഗത്ത് സമൂഹത്തിന് കൈകോര്‍ക്കുകയും ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത് എന്നും ഉദ്ഘാടന നിര്‍വഹിച്ചുകൊണ്ട് ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാട് പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പായി അവര്‍ക്ക് വേണ്ടിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യഥാസമയം നല്‍കുക എന്നതാണ് സംഘടന മുന്നോട്ടുവെക്കുന്നത്. റിയാദ് ,ജിദ്ദ എന്നിവിടങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ അനസ് അധ്യക്ഷത വഹിക്കുകയും ഹസ്സന്‍ ഷറഫിയ സ്വാഗതം പറയുകയും ഉമ്മര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.