തലശ്ശേരി: കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ലൈബ്രറി സംഘടിപ്പിക്കുന്ന കുമാരനാശാന്റെ 150ാം ജന്മവാര്‍ഷികവും വൈക്കം സത്യാഗ്രഹ പ്രഭാഷണവും 12ന് വൈകിട്ട് 5.30ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാങ്ക് പ്രസിഡന്റ ശ്രീജിത്ത് ചോയന്‍ അധ്യക്ഷതവഹിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരിക്ഷകളില്‍ എ പ്ലസ് കരസ്ഥമാക്കിയ ബാങ്ക് പരിധിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും എ ക്ലാസ് മെമ്പര്‍മാരുടെ മക്കള്‍ക്കും ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.
200 വിദ്യാര്‍ത്ഥികള്‍ക്കുള്ള ലൈബ്രറി അംഗത്വം നല്‍കല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ നിര്‍വ്വഹിക്കും.
റബ്ബ് കൊ ചെയര്‍മാന്‍ കാരായി രാജന്‍, സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ വി.രാമകൃഷ്ണന്‍ ,ലൈബ്രറി പ്രസിഡന്റ് കെ.രാജ കുറുപ്പ് ,ബേങ്ക് സിക്രട്ടറി പി.എം ഹേമലത സംബന്ധിക്കും.
സംസ്ഥാനത്ത സഹകരണ ബാങ്കിംഗ് രംഗത്ത് ആദ്യമായി ഒരു ലൈബ്രറി തുടങ്ങി ചരിത്രം സൃഷ്ടിച്ച ബാങ്കാണ് കതിരൂര്‍ ബാങ്കെന്ന് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള അവാര്‍ഡ് 2012ല്‍ ലഭിച്ചിട്ടുണ്ട്. സഹകാരിയും സ്വാതന്ത്ര സമര സേനാനിയും ബeങ്ക് മുന്‍ പ്രസിഡന്റുമായ കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്ററുടെ നാമധേയത്തില്‍ ആധുനീകരിച്ച ലൈബ്രറിയാണ് ഇവിടെയുള്ളതെന്ന് പ്രസിഡന്റെ ശ്രീജിത്ത് ചോയന്‍ പറഞ്ഞു. സെക്രട്ടറി പി.എം ഹേമലത, അസി. സെക്രട്ടറി സുരേഷ് ബാബു പുത്തലത്ത്, മേനജര്‍ പി.പി സുജേഷ്, ഡയറക്ടര്‍ കെ.സുരേഷ് എന്നിവരും സംബന്ധിച്ചു.