ഓർമ്മച്ചെപ്പ് മഹാസംഗമം 11 ന്

ഓർമ്മച്ചെപ്പ് മഹാസംഗമം 11 ന്

തലശ്ശേരി:വടക്കുമ്പാട്  ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് മഹാസംഗമവും ജൂൺ 11ന് രാവിലെ 10 മണിക്ക് മുൻ വിദ്യാഭ്യാസ മന്ത്രി  പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തും.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ജീല്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ ഉപഹാരം നൽകും. ജില്ല – ബ്ലോക്ക് – പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കും.
ഉദ്ഘാടനത്തിനു ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും സംഘാടകസമിതി ഭാരവാഹികൾവാർത്താ സമ്മേളനത്തിൽ  അറിയിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ., എം. ബാലൻ, പ്രിൻസിപ്പാൾ ടി.ഒ.ശശിധരൻ , കെ.പി നിർമ്മല , എ.കെ.രമ്യ , ടി.കെ.സതീശൻ ., ഷാജി കാരായി, ശ്രീജിത്ത് കുളത്തും കര, അസീസ് വടക്കുമ്പാട് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *