ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം: എ.സി കോച്ചിന് അടിയില്‍ അഗ്നിബാധ, ആളപായമില്ല

ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം: എ.സി കോച്ചിന് അടിയില്‍ അഗ്നിബാധ, ആളപായമില്ല

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. നൗപദ ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ദുര്‍ഗ് -പുരി എക്സ്പ്രസ്സിന്റെ എ.സി കോച്ചിന് അടിയിലാണ് തീപിടുത്തമുണ്ടായത്. തീ പിടിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ കോച്ച് പുകപടലങ്ങളാല്‍ മൂടി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ട്രെയിനില്‍ തീപിടിക്കുന്നതും കനത്ത പുക ഉയരുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തീപിടുത്തത്തില്‍ ആളപായം ഉണ്ടായിട്ടില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *