സ്വാതന്ത്ര്യ സമര സേനാനി പി.കെ.ആര്‍.പിള്ളയുടെ പതിമൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം നടത്തി

സ്വാതന്ത്ര്യ സമര സേനാനി പി.കെ.ആര്‍.പിള്ളയുടെ പതിമൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം നടത്തി

കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പി.കെ.ആര്‍.പിള്ളയുടെ പതിമൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ സോഷ്യലിസ്റ്റ് കാള്‍ച്ചറല്‍ ഫോറം അനുസ്മരണം നടത്തി. മുന്‍ മേയര്‍ ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്തു.
ഐതിഹാസികമായ സ്വതന്ത്ര്യ സമരത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു വേണ്ടി ത്യാഗം ചെയ്ത സമര സേനാനികളെ അനുസ്മരിക്കുന്നതിലൂടെ രാജ്യ സ്നേഹം ഇന്നത്തെ തലമുറക്ക് പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്, അത് വര്‍ത്തമാനകാലത്ത് അഭികാമ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനുസ്മരണ പരിപാടിയോടനുബന്ധിച്ചു അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

യോഗത്തില്‍ വൈസ് പ്രസിഡണ്ട് മൂസ്സ പന്തീരങ്കാവ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.റംല, അഡ്വ.എം.പി. സൂര്യ നാരായണന്‍ , പി.വി. മാധവന്‍, അഡ്വ. എ.കെ.ജയകുമാര്‍ , പി.ആര്‍. സുനില്‍ സിംഗ്, ശ്രീകുമാര്‍ നിയതി, പി.എം കരുണാകരന്‍, പി.എസ് ജയപ്രകാശ് കുമാര്‍ , വി.എസ്.ഗോപകുമാര്‍, നിശാന്ത് കൊടമന എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *