തലശ്ശേരി: അന്താരാഷ്ട്ര സമുദ്രദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ കടല്‍ തീരം ശുചീകരിച്ചു. തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് തലായി കടല്‍ തീരം ശുചീകരണം നടത്തിയത്. ഹെഡ്മിസ്ട്രസ് കെ.ടി.പി ആയിഷ ഉദ്ഘാടനം ചെയ്തു. എം.പി മജീദ്, എന്‍.പി അഷ്‌റഫ്, സി.പി മൂസ, കെ.പി അഷ്‌റഫ്, കെ.കുഞ്ഞബ്ദുല്ല, സുറുമി, പി.എം അഷ്‌റഫ് സംസാരിച്ചു. ഹെഡ്മിസ്ട്രസ് സമുദ്രദിന പ്രതിജ്ഞയെടുത്തു.