കോഴിക്കോട്: ജില്ല ബാഡ്മിന്റന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആറു ദിവസങ്ങളിലായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സാവിത്രി ദേവി സാബു മെമ്മോറിയല്‍ സംസ്ഥാന ബാഡ്മിന്റന്‍ റാങ്കിങ് പ്രൈസ് മണി ടൂര്‍ണമെന്റ് സമാപിച്ചു. സീനിയര്‍ വിഭാഗത്തില്‍ അജയ് സതീഷ് കുമാറും (തിരുവനന്തപുരം) ,ഫര്‍സ നസ്രീനും (തിരുവന്തപുരം) ചാമ്പ്യന്മാരായി. റണ്ണര്‍ അപ്പ് അര്‍ജുന്‍ ഷൈനും (തിരുവനന്തപുരം) ആന്‍ഡ്രിയ സാറ കുര്യനും ( എര്‍ണ്ണാകുളം). ഡബിള്‍സ് ( പുരുഷന്‍ ) ചാമ്പ്യന്മാര്‍ അതിന്‍ കെ അജയ് (എറണ്ണാകുളം), വനിത – സി എച്ച് കീര്‍ത്തികയും (കണ്ണൂര്‍ ), നയന ഒയാസിസും (കോഴിക്കോട്). മിക്‌സഡ് ഡബിള്‍സില്‍ എഡ്‌വിന്‍ ജോയ് ( കോഴിക്കോട് ), ഗൗരി കൃഷ്ണയും (പത്തനംതിട്ട) ചാമ്പ്യന്മാരായി.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ സമ്മാനദാനവും നിര്‍വ്വഹിച്ചു. ജില്ല ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷത വഹിച്ചു. ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എസ്.മുരളീധരന്‍ ,കെ.ബി.എസ്.എ മുന്‍ പ്രസിഡന്റ് എ. വത്സലന്‍, കെ.ബി.എസ്.എ വൈസ് പ്രസിഡന്റ് താരിഖ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. കെ.ഡി.ബി.എ ജനറല്‍ സെക്രട്ടറി ഇ.ആര്‍ വൈശാഖ് സ്വാഗതവും ട്രഷറര്‍ കെ.ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.