ലോകകേരള സഭയ്ക്കെതിരേയുള്ള പ്രചാരണം ആസൂത്രിതം: കേരള പ്രവാസി സംഘം

ലോകകേരള സഭയ്ക്കെതിരേയുള്ള പ്രചാരണം ആസൂത്രിതം: കേരള പ്രവാസി സംഘം

കോഴിക്കോട്: ലോകകേരളസഭയ്ക്കെതിരേ നടക്കുന്നത് ആസൂത്രിത നീക്കമാണെന്നും ഇത്തരം പ്രചാരണങ്ങള്‍ കേരളത്തെ തകര്‍ക്കാനുള്ള വലതുപക്ഷ അജണ്ടയുടെ ഭാഗമാണെന്നും ഇതിനെതിരേ പ്രവാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും കേരളപ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോകമാകെ ചിതറിക്കിടക്കുന്ന പ്രവാസി സമൂഹത്തെ ഒരു പൊതുവേദിക്ക് കീഴില്‍ ഏകീകരിച്ചു വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പഠിച്ചു പരിഹാരം കാണാന്‍ രൂപവല്‍ക്കരിച്ചതാണ് ലോക കേരളസഭ. കേരളമൊഴികെ ലോകത്തെവിടെയും ഇത്തരത്തില്‍ ഒരു സംവിധാനം നിലവിലില്ല.
ഇത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒന്നാം ലോക കേരളസഭ നടപ്പിലാക്കിയ സബ് കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ ഏറെയും നടപ്പിലാക്കി കഴിഞ്ഞു. ഏത് നല്ല കാര്യത്തെയും അഴിമതിയുടെ പുകമറ സൃഷ്ടിച്ചു തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍. ഇതിനു മുമ്പ് നടന്ന സഭാസമ്മേളനങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതയ്ക്കു നിരക്കാത്തതാണെന്ന് പിന്നീട് തെളിഞ്ഞു. ഇത്തരം വ്യാജ ആരോപണങ്ങള്‍ കൊണ്ടൊന്നും ഏറെ പ്രവാസി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയ കേരള സര്‍ക്കാരിനുള്ള പ്രവാസികളുടെ പിന്തുണ ഇല്ലാതാക്കാനാവില്ല. ജില്ലാ പ്രസിഡണ്ട് കെ. സജീവ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ പി. ലില്ലീസ്, ട്രഷറര്‍ ബാദുഷ കടലുണ്ടി, വൈ. പ്രസിഡണ്ട് ഷാഫിജ പുലാക്കല്‍, സംസ്ഥാന കമ്മറ്റി അംഗം മഞ്ഞക്കുളം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം. സുരേന്ദ്രന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജോ: സെക്രട്ടറി ടി.പി ഷിജിത്ത് സ്വാഗതവും കെ.എം ഷംസീര്‍ നദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *