തിരുവനന്തപുരം: കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ജൂണ്‍ 20, 21 തിയ്യതികളില്‍ രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ചാണ് പരിശീലനം. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക. വിശദവിവരങ്ങള്‍ക്ക് ഓഫിസ് പ്രവൃത്തി ദിവസങ്ങളില്‍ 0471-2732918 എന്ന നമ്പറില്‍ വിളിക്കേണ്ടതാണ്.