മാഹി: പുതുച്ചേരി സര്‍ക്കാര്‍ മാഹിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പൊതുവിതരണ, ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളിലെ പരാജയം സര്‍ക്കാറിന്റെ ഭരണ പരാജയമാണെന്നും കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ:കെ.എ ലത്തീഫ് പറഞ്ഞു. പുതുച്ചേരി സര്‍ക്കാര്‍ മാഹിയോട് കാണിക്കുന്ന അവഗണനക്കെതിരെ മാഹി ജില്ല മുസ്ലിംലീഗ് കമ്മിറ്റി ,തകരുന്ന മാഹി, തളരുന്ന ജനത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നടത്തിയ വാഹന പ്രചരണ ജാഥ പന്തക്കല്‍ മൂലക്കടവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലത്തീഫ്.
എസ്. ടി. യു ദേശീയ വൈസ് പ്രസിഡണ്ട് പി. യൂസഫ് പോണ്ടിച്ചേരി സംസ്ഥാന മുസ്ലിംലീഗ് ട്രഷറര്‍ എം.പി അഹമ്മദ് ബഷീര്‍, സ്വതന്ത്ര മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷന്‍ കേരള സംസ്ഥാന പ്രസിഡണ്ട് സാഹിര്‍ പാലക്കല്‍, ആവോളം ബഷീര്‍, റഷീദ്തലായി, പി.ടി.കെ റഷീദ്, എ.വി ഇസ്മായില്‍, അബ്ദുറഹിമാന്‍ പന്തക്കല്‍, വി. കെ റഫീക്, അല്‍ത്താഫ് പാറാല്‍ ഷമീല്‍ കാസി, ഇസ്മായില്‍ ചങ്ങരോത്ത് എന്നിവര്‍ സംസാരിച്ചു. റഫീക്ക് തയ്യുള്ളതില്‍, അന്‍സീര്‍ പള്ളിയകത്ത്, ഷമീം പന്തക്കല്‍, എ.വി നസീര്‍, ഉസ്മാന്‍ പളളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.