മരുന്ന് വിതരണക്കാരുടെ കൂട്ടായ്മയില്‍ ജില്ലാ സമ്മേളനം 10ന്; ജി.എസ്.ടി ഏകീകരിക്കണമെന്ന് ആവശ്യം

മരുന്ന് വിതരണക്കാരുടെ കൂട്ടായ്മയില്‍ ജില്ലാ സമ്മേളനം 10ന്; ജി.എസ്.ടി ഏകീകരിക്കണമെന്ന് ആവശ്യം

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ മരുന്നുകള്‍, അനുബന്ധ ഉപകരണങ്ങളുടെ മൊത്ത വിതരണക്കാരുടെ സംഘടന കേരള മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രഥമ ജില്ലാ സമ്മേളനം ശനിയാഴ്ച (10ന്) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 11.30ന് ഹോട്ടല്‍ സീഷെല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം.വര്‍ഗീസ്, സൂര്യ അബ്ദുല്‍ ഗഫൂര്‍ , സന്തോഷ് സെബാസ്റ്റ്യന്‍, മുഹമ്മദ് റഹീസ്, പി.കനകരാജന്‍, മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

10,000ത്തോളം മൊത്തം കച്ചവടക്കാരും ഒരുലക്ഷം പേര്‍ നേരിട്ടും അല്ലാതെയും ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. മരുന്നുകള്‍, ലാബ് കെമിക്കല്‍ , സര്‍ജിക്കല്‍ ഉപകരണം, രോഗ നിര്‍ണയ ഉപകരണം എന്നിവയെല്ലാം ജി.എസ്.ടി ഈടാക്കുന്നതില്‍ ഏകീകരണം വേണമെന്ന് സംഘടന കേന്ദ്ര സര്‍ക്കാരിനോടും ലീഗല്‍ മെട്രോളജി ലൈസന്‍സ് ഈടാക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പനയ്ക്ക് ഒരു വര്‍ഷത്തേക്ക് 5000 രൂപ ഫീസ് അടയ്ക്കണം, ഇത്തരം മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പന വളരെ പരിമിതമായി മാത്രമേ നടക്കുന്നുള്ളൂ, ഈ നഷ്ടം നികത്താന്‍ ഇതിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.വി.എം ഫിറോസ്, കണ്‍വീനര്‍ ടി.ടി ധനേഷ് , ട്രഷറര്‍ ടി.പി സുബീഷ്, കെ.ഹരീഷ് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *