ബാലകേരളം സൈദാര്‍പള്ളി സംഗമം സംഘടിപ്പിച്ചു

ബാലകേരളം സൈദാര്‍പള്ളി സംഗമം സംഘടിപ്പിച്ചു

തലശ്ശേരി : എം.എസ്.എഫ് ബാലകേരളം സൈദാര്‍പള്ളി മേഖല സംഗമം സംഘടിപ്പിച്ചു. റയ്യാന്റെ അധ്യക്ഷതയില്‍ എം.എസ്.എഫ് ജില്ലാ ഉപാധ്യക്ഷന്‍ ഷഹബാസ് കായ്യത്ത് സംഗമം ഉദ്ഘാടനം ചെയ്തു. നൂറ ടീച്ചര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സംഗമത്തില്‍ വച്ച് ബാലകേരളം അംഗങ്ങള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു. ബാലകേരളം സൈദാര്‍ പള്ളി മേഖല കമ്മിറ്റിയിലേക്ക് റയ്യാന്‍ (ക്യാപ്റ്റന്‍) തമന്ന , തഹ്‌സീന്‍ അസീസ് (വൈസ് ക്യാപ്റ്റന്‍) , മുഹമ്മദ് , അഫ്‌ലഹ് അലി , ആയിഷ , താനിഷ് തഫ്‌ലിം (അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *