തലശേരി: പുതിയ ബസ്സ്സ്റ്റാന്‍ഡിന് സമീപം 956 ഗ്രാം ഹാഷിഷ് ഓയിലും, 29.260 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റിയിലെ ഷെയ്ക്ക് മസ്ജിദിനു സമീപം ബൈത്തുല്‍ നിസാര്‍ ഹൗസില്‍ ടി.കെ മുഹമ്മദ് റഫീഖിനെയാണ്തലശേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം. അനില്‍ അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിപുതിയ ബസ്സ് സ്റ്റാന്‍ഡ് ഡാലിയ അര്‍ക്കേഡ് കെട്ടിടത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചാണ് യുവാവിനെ പിടികൂടിയത്. തലശ്ശേരി എസ്.കെ.സജേഷ് ജോസും സംഘത്തിലുണ്ടായിരുന്നു. ഇയാളെ തലശ്ശേരി ജെ.എഫ്.സി.എം കോടതി റിമാന്റ് ചെയ്തു.
ന്യൂമാഹി അറവിലകത്ത് പാലത്തിനടുത്ത് പുളിയുള്ളതില്‍ പീടിക റോഡില്‍ നിര്‍ത്തിയിട്ട കാറിലും ലഹരിമരുന്ന് കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ അര്‍ധരാത്രിയില്‍ കാര്‍ പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍ പെട്ട നൈറ്റ് പട്രോള്‍ പൊലിസ് പരിശോധനക്കെത്തിയപ്പോള്‍ കാറിനകത്ത് നിന്നും മൂന്ന് പേര്‍പുറത്തേക്ക് ചാടി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. പൊലിസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല പരിശോധനയില്‍ കാറിനകത്ത് 15 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു.
കാറും ലഹരിമരുന്നും പൊലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ആരംഭിച്ചു. ന്യൂ മാഹി എസ്.ഐ ടി.കെ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വസ്തു പിടിച്ചെടുത്തത്. രക്ഷപ്പെട്ടവര്‍ നാദാപുരം സ്വദേശികളാണന്ന് സൂചനയുണ്ട്. കേരള-മാഹി അതിര്‍ത്തിയായ അറവിലകത്ത് പാലം പരിസരത്ത് രാപകലില്ലാതെ രാസലഹരിമാഫിയാ സംഘങ്ങള്‍ വിലസുകയാണ്. സമീപവാസികള്‍ ഇവരെ ഭയപ്പെട്ടാണ് കഴിയുന്നത്.