ജീവന്‍ രക്ഷാ പരിശീലന പദ്ധതി

ജീവന്‍ രക്ഷാ പരിശീലന പദ്ധതി

സിയെസ്‌കൊയും ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് ഉം ഏഞ്ചല്‍സ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജീവന്‍ രക്ഷാ പരിശീലന പദ്ധതി’ സന്നദ്ധം-2023 ജൂണ്‍ 10 ശനിയാഴ്ച രാവിലെ 8.45 മുതല്‍ 12-30 വരെ ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്നു. ആപത് ഘട്ടത്തില്‍ സ്വന്തം ജീവനും കൂടെയുള്ളവരുടെ ജീവനും രക്ഷിക്കാന്‍ കോഴിക്കോട് സൗത്ത് ക്ലസ്റ്ററിലെ സ്‌കൂളുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരെ പ്രാപ്തമാക്കുന്ന പദ്ധതിയാണിത്.

പരിപാടി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. ഫയര്‍ ആന്റ് റസ്‌ക്യൂ ,ദുരന്ത നിവാരണ പരിശീലനം നേടിയ ഏഞ്ചല്‍സിന്റെ വിദഗ്ദ ട്രയിനര്‍മാരും പ്രമുഖ ഡോക്ടര്‍മാരും പരിശീലനത്തിനു നേതൃത്വം നല്‍കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *