ചതുര്‍ഭാഷാ നിഘണ്ടു കര്‍ത്താവ് ഞാറ്റ്യേല ശ്രീധരനെ ആദരിച്ചു

ചതുര്‍ഭാഷാ നിഘണ്ടു കര്‍ത്താവ് ഞാറ്റ്യേല ശ്രീധരനെ ആദരിച്ചു

തലശ്ശേരി: വായനയുടെ മഹത്വം വിളമ്പരം ചെയ്യുന്നതിന്റെ ഭാഗമായി വയലളം വെസ്റ്റ് എല്‍. പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചതുര്‍ഭാഷാ നിഘണ്ടു കര്‍ത്താവ് ഞാറ്റ്യേല ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. പ്രധാനാധ്യാപിക മിനി രാമകൃഷ്ണന്‍ പൊന്നാട അണിയിച്ചു. അധ്യാപകരായ പി.കെ.പ്രിയ, രാജേഷ് പനങ്ങാട്ടില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ ഞാറ്റ്യേല ശ്രീധരനുമായി അഭിമുഖം നടത്തി. നിഘണ്ടു നിര്‍മ്മാണത്തിന്റെ ഭാഗമായി പല സംസ്ഥാനങ്ങളില്‍ പോയി ദശകങ്ങളോളം പല തവണ താന്‍ താമസിക്കുകയും അവരുടെ ഭാഷ പഠിക്കുകയും ചെയ്തത് ശ്രീധരന്‍ ഓര്‍മിച്ചു. അതോടൊപ്പം തന്റെ തീഷ്ണമായ ജീവിതനുഭവങ്ങളും, ആയുസ്സിന്റെ വലിയൊരു ഭാഗം നിഘണ്ടു നിര്‍മ്മാണത്തിനായി നീക്കിവെയ്ക്കാറുണ്ടായ രസകരമായ നാള്‍വഴികളും അദ്ദേഹം പങ്കുവെച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളെ സമന്വയിപ്പിച്ചാണ് ഭൃഹത്തായ നിഘണ്ടു രചിക്കപ്പെട്ടത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *