ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗ കോടതിക്കുള്ളില്‍ വെച്ച് ഗുണ്ടാത്തലവനെ വെടിവച്ചുകൊന്നു. ഗുണ്ടാസംഘത്തലവനായ സഞ്ജീവ് ജീവയെയാണ് വെടിവച്ചുകൊന്നത്. അഭിഭാഷക വേഷത്തിലെത്തിയ അക്രമിയാണ് വെടിവച്ചത്. ആക്രമത്തില്‍ ഒരു പോലിസുകാരനും യുവതിക്കും പരുക്കേറ്റു. അക്രമി രക്ഷപ്പെട്ടു. കുപ്രസിദ്ധ ഗുണ്ട നേതാവ് ആതിഖ് അഹ്‌മദിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയില്‍ വെടിവച്ച് കൊലപ്പെടുത്തി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു കൊലപാതകം നടക്കുന്നത്. ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സഞ്ജീവ് ജീവ ഗുണ്ടാ നേതാവും മുന്‍ എം.എല്‍.എയുമായ മുക്താര്‍ അന്‍സാരിയുടെ സഹായിയാണ്.