കീവ്: കാഖോവ്ക ഡാം തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഉക്രെയ്‌നില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഉക്രെയ്‌നിലെ മൂന്ന് പേരാണ് മരിച്ചത്. ഖേഴ്‌സണില്‍ റഷ്യന്‍ അധീനമേഖലകളിലെ ഉക്രെയ്ന്‍ പൗരന്മാരുടെ സാഹചര്യമെന്താണെന്ന് ഭയമുണ്ടെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.
ഡാമിന് താഴെയുള്ള പ്രദേശങ്ങളില്‍ 11.5 അടിയോളം വെള്ളം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. 42,000 ത്തോളം പേരെ ദുരന്തം ബാധിക്കുകയോ പതിനായിരത്തോളം പേര്‍ക്ക് കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയും ഉണ്ടായതായാണ് കണക്കുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സംഘടനകള്‍ സഹായിക്കുന്നില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത സെലന്‍സ്‌കി, സൈന്യവും ദൗത്യസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അറിയിച്ചു.
#NovaKakhovka Floods in #Kherson
The people refuse to evacuate. They say that they survived the russian occupation – and will survive this as well!I’ve noticed this attitude is quite common, actually – at some point, people gain an immense stubbornness, a desire to triumph… pic.twitter.com/FtQyrNo76Z
— Aleksandr X (@AleksandrX13) June 8, 2023
ഐക്യരാഷ്ട്ര സഭയുടേയും റെഡ് ക്രോസിന്റേയും ഭാഗത്ത് നിന്ന് സഹായങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനമാണ് സെലന്‍സ്‌കി ഉന്നയിച്ചത്. ”റഷ്യന്‍ അധീനതയിലുള്ള മേഖലകളിലെ ഖേഴ്സണ്‍ മേഖലകളിലെ ആളുകളെ സഹായിക്കാന്‍ റെഡ്‌ക്രോസ് പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ ആവശ്യമാണ്. ദുരന്തത്തിന് മണിക്കൂറുകള്‍ക്ക് ശേഷവും അവര്‍ ഇവിടെയില്ല. ദുരന്തമേഖലയില്‍ അന്താരാഷ്ട്ര സംഘടന ഇല്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ നിലവിലില്ലെന്നോ അവര്‍ക്ക് കഴിവില്ലെന്നോ ആണ്’ – സെലന്‍സ്‌കി കുറ്റപ്പെടുത്തി.
എന്നാല്‍ ഖേഴ്സണില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് സംഘടനയുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എന്‍ ഹ്യുമാനിറ്റേറിയന്‍ മന്ത്രാലയം അറിയിച്ചു. കുടിവെള്ളത്തിന്റെ ലഭ്യത ഈ മേഖലകളില്‍ വലിയ പ്രശ്നമാണെന്നും അത് പരിഹരിക്കാന്‍ കുപ്പിവെള്ളവും പതിനായിരത്തിലേറെ ജലശുദ്ധീകരണ മരുന്നുകളും എത്തിച്ചുണ്ടെന്നും പറഞ്ഞു. നിപ്രോ നദിയുടെ ഇരുവശങ്ങളിലും നിന്നുമായി ആറായിരത്തോളം പേരെ രക്ഷിച്ചതായും അവര്‍ അറിയിച്ചു.