അമല്‍ജ്യോതിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പ്രതികരണവുമായി കോട്ടയം എസ്.പി

അമല്‍ജ്യോതിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പ്രതികരണവുമായി കോട്ടയം എസ്.പി

കോട്ടയം: അമല്‍ജ്യോതിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതികരണവുമായി കോട്ടയം എസ്.പി. ക്രൈം ബ്രാഞ്ച് കേസ് നല്ല നിലയില്‍ അന്വേഷിക്കുമെന്നും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നും എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാര്‍ത്ഥി സമരം ഇന്നലെ അവസാനിപ്പിച്ചു. മന്ത്രി തല സമിതി നടത്തിയ ചര്‍ച്ചയോടെയാണ് സമരം അവസാനിപ്പിച്ചത്. ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാര്‍ ഇടപെട്ടതോടെയാണ് സമരത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പിന്മാറിയത്.

കോട്ടയം എസ് പിയുടെ മേല്‍നോട്ടത്തില്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *