കോഴിക്കോട്: വിമുക്ത ഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും ദന്തചികിത്സാരംഗത്ത് സ്വസ്ത് വീര്‍ യോജന പദ്ധതിക്ക് രൂപം നല്‍കിയതായി വെറ്ററന്‍സ് ഇ.സി.എച്ച്.എസ് ആന്റ് സി.എസ്.ഡി വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് വിശ്വനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടക്കാവിലെ സാന്‍ഡെന്റല്‍ ആന്റ് മാക്‌സിലോ ഫേഷ്യല്‍ സെന്ററും ഇ.സി.എച്ച്.എസ് ആന്റ് സി.എസ്.ഡി വെല്‍ഫെയര്‍ ഫോറവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വാര്‍ത്താസമ്മേളനത്തില്‍ ജന.സെക്രട്ടറി ഗിരീഷ്.പി, ട്രഷറര്‍ അരവിന്ദാക്ഷന്‍, ക്ലിനിക് സി.ഇ.ഒ ഫൈജാസ്, അഡ്മിന്‍ ശ്വേത എന്നിവര്‍ പങ്കെടുത്തു.