സേവാഭാരതിയുടെ സേവനം; അത്തോളി എല്‍.പി സ്‌കൂള്‍ ക്ലീന്‍

സേവാഭാരതിയുടെ സേവനം; അത്തോളി എല്‍.പി സ്‌കൂള്‍ ക്ലീന്‍

അത്തോളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സേവാഭാരതി അത്തോളി യൂണിറ്റിന്റെ നേതൃത്വത്തില്‍,അത്തോളി ഗവ. എല്‍.പി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ശുചീകരണ പ്രവര്‍ത്തി നടത്തി. ജെ.സി.ബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. വൃക്ഷത്തൈ നട്ടും സ്‌കൂള്‍ ചുറ്റുമതിലിനുള്ളില്‍ കുട്ടികള്‍ക്ക് കളിക്കുവാനും സൗഹൃദം പങ്കുവെക്കുവാനുള്ള ശുചിത്വപൂര്‍ണമായ അന്തരീക്ഷം ഒരുക്കിവച്ചുമാണ് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നിന്നും പിരിഞ്ഞത്. സേവാഭാരതി അത്തോളി യൂണിറ്റ് പ്രസിഡന്റ് എം.കെ രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ മണാട്ട്, ജോ. സെക്രട്ടറി റിംജുത്ത് ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒ.കുമാരന്‍, രവീന്ദ്രന്‍ സി.കെ, ആര്‍.എം വിശ്വന്‍, സുധാകരന്‍ ആനപ്പാരി, ഉല്ലാസ് എം, ദേവദാസ് കെ.പി, റിംഷുത്ത് ആര്‍, സുഭാഷ് കുടക്കല്ല്, രാംജിത്ത് കുടക്കല്ല്, രാജു കൊളക്കാട്, നിജേഷ് കൊളക്കാട്, പ്രദീപന്‍ ഓട്ടമ്പലം, ഫിറോഷ് ഒ, എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *