തലശ്ശേരി: ശ്വാസകോശത്തില്‍ മുഴ വളരുന്ന മാരകരോഗം കാരണം ശരീരം തളരാന്‍ തുടങ്ങിയ നിര്‍ധന കുടുംബത്തിലെ യുവാവ് ചികിത്സാ സഹായത്തിനായി ഉദാരമതികളുടെ സഹായം തേടുന്നു. കാവുംഭാഗം വാവാച്ചി മുക്കിലെ മാമ്പയില്‍ കാട്ടാളി കുനിയില്‍ സനിഷിനെ(30) സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.
തലശ്ശേരിയിലെ ഒരു മെറ്റല്‍ ഷോപ്പില്‍ സെയില്‍സ് മാനായിരുന്നു സനീഷ്. രോഗം പിടിമുറുക്കി ആരോഗ്യം ക്ഷയിച്ചു വരുന്നതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോവാനും കഴിയുന്നില്ല. ചെറുപ്പത്തില്‍ രണ്ട് തവണ സനീഷിന് ഇതേ രോഗം പിടിപെട്ടിരുന്നു. അന്നും നാട്ടുകാരാണ് ചികിത്സക്കാവശ്യമായ സഹായം നല്‍കി യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ഇപ്പോള്‍ വീണ്ടും രോഗം മൂര്‍ഛിച്ചു തുടങ്ങിയതിനാല്‍ അടിയന്തിര ഓപ്പറേഷന് വിധേയമാക്കണം. ഏറണാകുളം അമൃതാ ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. ഇവിടെയാണ് ഓപറേഷനും നടത്താന്‍ നിശ്ചയിച്ചത്. ഭാരിച്ച ചിലവ് വേണ്ടി വരുന്നതിനാല്‍ ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. ബിജില ചെയര്‍മാനും, വി.എന്‍.ഗിരീശന്‍ കണ്‍വിനറും ലിജിന്‍ ചന്ദ്രന്‍ ഖജാന്‍ജിയുമായ കമ്മിററിയാണ് സഹായ അഭ്യര്‍ത്ഥനയുമായി സുമനസുകളെ സമീപിക്കുന്നത്. കഴിയാവുന്നത്ര സാമ്പത്തിക സഹായം എത്തിച്ച് ജീവകാരുണ്യ പ്രവര്‍ത്തനവുമായി സഹകരിക്കാന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
– സനീഷ് സഹായകമ്മിറ്റി – നമ്പര്‍.40707101055104–IFSC – KLGB0040707കൂടുതല്‍ വിവരങ്ങള്‍ – ബിജില- 9947291979, – ഗിരിശന്‍ –9074020755