തിരുവനന്തപുരം ജില്ലയിലെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി അത്യാവശ്യ സര്‍വ്വീസ് നടത്തുന്നതിലേ്ക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. ജൂണ്‍ ഒമ്പത്, വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് തിരുവനന്തപുരം തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ചാണ് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നത്. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായാണ് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2330736 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.