വയലളം വെസ്റ്റ് എല്‍. പി. സ്‌കൂള്‍ 125ാം വയസ്സിലേക്ക്

വയലളം വെസ്റ്റ് എല്‍. പി. സ്‌കൂള്‍ 125ാം വയസ്സിലേക്ക്

തലശ്ശേരി : ഇല്ലത്തു താഴയിലെ വയലളം വെസ്റ്റ്. എല്‍. പി. സ്‌കൂള്‍ എന്ന ഇല്ലത്ത് സ്‌കൂള്‍ 125ാം വയസ്സിലേക്ക്.
1898 ല്‍ പാറായി രാമന്‍ ഗുരുക്കള്‍ എന്ന അക്ഷര സ്‌നേഹിയായിരുന്നു സ്‌കൂളിന് തുടക്കമിട്ടത്. ആദ്യം ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്‌കൂള്‍ ക്രമേണ അഞ്ചു വരെ ക്ലാസ്സുകളുള്ള വിദ്യാലയമായി വളരുകയായിരുന്നു.
മൂന്ന് നൂറ്റാണ്ടുകള്‍ കണ്ട ഒരു വിദ്യാലയമാണിത്.

ഒട്ടനവധി പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍ ഈ സ്‌ക്കൂളില്‍ നിന്നും അറിവ് നേടി ലോകത്തിന്റെ പല ഭാഗങ്ങളിലും ഉന്നതരായി കഴിയുന്നുണ്ട്. അതുപോലെ ഒട്ടനവധി പ്രഗല്‍ഭരായ അധ്യാപികാധ്യാപകന്‍മാര്‍ പഠിപ്പിച്ച വിദ്യാലയം കൂടിയാണിത്. ജില്ലാ സബ് ജില്ലാ കലാ കായിക ശാസ്ത്രമേളകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പടക്കം നിരവധി സമ്മാനങ്ങള്‍ കാലാകാലമായി നേടിയെടുത്തിട്ടുണ്ട്. ഈ ഗ്രാമീണ വിദ്യാലയത്തില്‍ 2003 മുതല്‍ കെ. മിനിയാണ് പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *