നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വനിതാ വിഭാഗം ദേശീയ കമ്മിറ്റി അധ്യക്ഷയും (നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ്) മുന്‍ മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിയും രാജ്യസഭാംഗവുമായ ഡോ. ഫൗസിയ ഖാനുമായി കുവൈറ്റ് ഹോട്ടലില്‍ വച്ച് ഒ.എന്‍.സി. പി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി ഘടകമായ ഒ.എന്‍.സി.പി യുടെ വിവിധ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, കുവൈത്തില്‍ ഇന്ത്യന്‍ എംബസിയുടെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളും പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹ്യ വിഷയങ്ങളിലുള്ള ഇടപെടലുകളെ കുറിച്ചും കൂടിക്കാഴ്ചയില്‍ അംഗങ്ങള്‍ വിശദീകരിച്ചു.
രാജ്യത്തിന്റെ പുരോഗതിയിലും പ്രവാസികളുടെ പങ്ക് വലുതാണെന്നും സംഘടന നടത്തികൊണ്ടിരിക്കുന്ന സേവന ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ ഒ.എന്‍.സി.പി സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. കൂടിക്കാഴ്ചയില്‍ ഒ.എന്‍.സി.പി നാഷണല്‍ ട്രഷറര്‍ ശ്രീ ബിജു സ്റ്റീഫന്‍, കുവൈത്ത് കമ്മിറ്റി ഭാരവാഹികളായ വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളില്‍, സണ്ണി മിറാണ്ട എന്നിവര്‍ പങ്കെടുത്തു.