മാധ്യമ പ്രവര്‍ത്തനം സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കര്‍മ മണ്ഡലമാക്കാന്‍ കഴിയില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍

മാധ്യമ പ്രവര്‍ത്തനം സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കര്‍മ മണ്ഡലമാക്കാന്‍ കഴിയില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍

അത്തോളി: മാധ്യമ പ്രവര്‍ത്തനം സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കര്‍മ മണ്ഡലമാക്കാന്‍ കഴിയില്ലന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അത്തോളി പ്രസ് ഫോറത്തിന്റെ 21ാം വാര്‍ഷികവും അത്തോളിക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സായാഹ്നവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ര ധര്‍മം മഹത്വവല്‍ക്കാനില്ലെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ പ്രതിബദ്ധതയേയും സാഹസികതയെയും ബഹുമാനിക്കണമെന്നും അവര്‍ക്ക് ശക്തി പകരുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ കേരള ഹൈക്കോടതിയിലായ അരിക്കൊമ്പന്‍ ഇന്ന് ചെന്നൈ കോടതിയിലാണ്. ആനയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ശേഖരിക്കുന്നതിന് രാപകലില്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തനം സത്യാന്വേഷണ പരീക്ഷണങ്ങളല്ല, അത് ഒരാള്‍ക്കെ സാധിക്കൂ, അത് മഹാത്മ ഗാന്ധിയാണെന്നും മന്ത്രി ഓര്‍മപ്പെടുത്തി. പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡുകള്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് വിതരണം ചെയ്തു. ജീവന്‍ ടി.വി മേഖലാ ചീഫ് അജീഷ് അത്തോളി, മാതൃഭൂമി ഡോട്ട് കോം സബ് എഡിറ്റര്‍ എം.കെ. ഷബിത, മീഡിയവണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗത്ത്, പി.കെ മുഹമ്മദ് ഹാത്തിഫ്, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ബഷീര്‍ കൂനോളി എന്നിവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്. പ്രസ് ഫോറം പ്രസിഡന്റ് സുനില്‍ കൊളക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍, സാജിത് കോറോത്ത്, ആര്‍.എം കുമാരന്‍, ലിനീഷ് ആനശേരി, എ.പി അബ്ദുറഹിമാന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍, എം.കെ ആരിഫ്, ഷഫീഖ് ചീക്കിലോട്, അശ്വിനി അജീഷ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *