പ്രകൃതിയ്ക്ക് ഇണങ്ങി മനുഷ്യര്‍ ജീവിക്കണം : കരീം പന്നിത്തടം

പ്രകൃതിയ്ക്ക് ഇണങ്ങി മനുഷ്യര്‍ ജീവിക്കണം : കരീം പന്നിത്തടം

പെരുമ്പിലാവ്: സ്വന്തം മാതാവിനെ പോലെ പ്രകൃതി മാതാവിനെ സംരക്ഷിക്കാന്‍ കടപ്പെട്ടവരാണ് മനുഷ്യരെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് പെരുമ്പിലാവ് മേഖല കമ്മിറ്റി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചോല വിതച്ച് നേടാമെന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൊരട്ടിക്കരയിലെ മേഖല ഓഫീസില്‍ നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി നാസര്‍ കടവല്ലൂര്‍, മേഖലാ പ്രസിഡണ്ട് സുഹൈല്‍ കരിക്കാട്, ട്രെന്റ് ജില്ലാ കണ്‍വീനര്‍ പി.എം.സുഹൈല്‍ ഷിഹാബ് കരിക്കാട്, ഹുസൈന്‍ നുജൂമി, റഫീഖ് കടവല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *