കോഴിക്കോട് :പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബി.ജെ.പി കാരപ്പറമ്പ്, എടക്കാട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഈസ്റ്റ്ഹില്‍ ജംഗ്ഷനില്‍ നടന്ന ജനകീയ പ്രതിഷേധ ധര്‍ണ്ണ ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അത്താണിക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.എസ് സത്യഭാമ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം പി. രമണി ഭായ് , മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി പാര്‍ളമെന്ററി പാര്‍ട്ടി ലീഡറുമായ നവ്യ ഹരിദാസ്, ജില്ല സെക്രട്ടറിയും കൗണ്‍സിലറുമായ അനുരാധ തായാട്ട്, കൗണ്‍സിലര്‍ എന്‍.ശിവപ്രസാദ്, നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍ തളിയില്‍, എന്‍.പി പ്രകാശന്‍ , വൈസ് പ്രസിഡണ്ട് എം.ജഗനാഥന്‍ , ഒ.ബി.സി. മോര്‍ച്ച സംസ്ഥാന ഐ.ടി സെല്‍ കണ്‍വീനര്‍ രാഗേഷ്‌നാഥ് , ജില്ല ജനറല്‍ സെക്രട്ടറി കെ. അജയഘോഷ്, മണ്ഡലം പ്രസിഡണ്ട് കെ.സുഭാഷ്, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ അരുണ്‍ രാമദാസ് നായ്ക്, കാരപറമ്പ് ഏരിയ പ്രസിഡണ്ട് പി.ശിവദാസന്‍ , ജനറല്‍ സെക്രട്ടറി വി.ആര്‍. രാജു , എടക്കാട് ഏരിയ ജനറല്‍ സെക്രട്ടറി എം.ശശീന്ദ്രബാബു, സെക്രട്ടറി സ്വരാജ്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍ , ഒ.ബി.സി മോര്‍ച്ച വൈസ് പ്രസിഡണ്ട് വി.വി. സജീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.