തലശ്ശേരി : കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 23 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖലാ അന്തര്‍ ജില്ലാ ടൂര്‍ണമെന്റില്‍ നീരജ് പ്രകാശിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവില്‍. വയനാടിനെതിരെ കണ്ണൂരിന് മികച്ച ഒന്നാം ഇന്നിങ്ങ്സ് സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത കണ്ണൂര്‍ ആദ്യ ഇന്നിങ്ങ്സില്‍ 68.5 ഓവറില്‍ 243 റണ്‍സിന് ഓള്‍ഔട്ടായി. നീരജ് പ്രകാശ് 129 റണ്‍സും ഒമര്‍ അബൂബക്കര്‍ 45 റണ്‍സും എം.എന്‍.നീരജ് കുമാര്‍ 35 റണ്‍സുമെടുത്തു. വയനാടിന് വേണ്ടി റഹാന് റഹീം 44 റണ്‍സിന് 4 വിക്കറ്റും എസ്.എ മുഹമ്മദ് അഫ്സല് 30 റണ്‍സിന് 3 വിക്കറ്റും വീഴ്ത്തി. മറുപടിയായി വയനാട് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആദ്യ ഇന്നിങ്ങ്സില്‍ 21 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എന്ന നിലയിലാണ്. എം.എസ് സച്ചിന് പുറത്താകാതെ 36 റണ്‍സെടുത്തു. കണ്ണൂരിന് വേണ്ടി എം.പി.വിഷ്ണു 24 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി.