നാല് വയസുള്ള മകളെ അച്ഛന്‍ വെട്ടിക്കൊന്നു, അമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു

നാല് വയസുള്ള മകളെ അച്ഛന്‍ വെട്ടിക്കൊന്നു, അമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു

ആലപ്പുഴ: പുന്നമ്മൂട്ടില്‍ നാല് വയസുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വന്തം അമ്മ സുനന്ദയെയും മഹേഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

മഹേഷിന്റെ രണ്ട് വര്‍ഷം മുമ്പ് ഭാര്യ ആത്മഹത്യ ചെയ്തിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനൊപ്പമായിരുന്നു താമസമെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ വെട്ടേറ്റ് സോഫയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നക്ഷത്രയെ കണ്ടു. നിലവിളിച്ചുക്കൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് പിന്തുടര്‍ന്ന് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *