തെക്കില്‍ ഫൗണ്ടേഷന്‍ ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വരനെ ആദരിച്ചു

തെക്കില്‍ ഫൗണ്ടേഷന്‍ ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വരനെ ആദരിച്ചു

ബാംഗ്ലൂര്‍:  ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വരനെ അറന്തോട് തെക്കില്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെയും ഗൂനഡ്കയിലെ തെക്കില്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ ആദരിച്ചു. സ്ഥാപക പ്രസിഡന്റ് ടി.എം.ഷാഹിദ് തെക്കില്‍ സംഘടന പുറത്തിറക്കിയ പത്ത് മുസ്ലിം കഥകളടങ്ങിയ പുസ്തകവും ഷാളും മെമന്റോയും സമ്മാനിച്ചു. ദക്ഷിണ കന്നഡ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ഹരീഷ് കുമാര്‍, മുന്‍ എം.എല്‍.എ ജെ.ആര്‍.ലോബോ, നടി ഭാവന, വ്യവസായി എ.ജെ മെഡിക്കല്‍ കോളജ് പ്രസിഡന്റ് എ.ജെ.ഷെട്ടി, കാനച്ചൂര്‍ മെഡിക്കല്‍ കോളജ് പ്രസിഡന്റ് കാനച്ചുരു മോനു, കോണ്‍ഗ്രസ് നേതാക്കളായ മിഥുന്‍ റായ്, ജി.എ ബാവ, ഡോ. ഇഫ്തിഖര്‍ അലി, സുല്യ നഗര്‍ പഞ്ചായത്ത് അംഗം ഷരീഫ് കാന്തി, സിദ്ദിഖ് കൊക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *