തലശേരി: കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റായി സി.പി.ഐ.എം ജില്ല സെക്രട്ടറിയംഗം പി. ഹരീന്ദ്രനെ തെരഞ്ഞെടുത്തു. ടി. സി അബ്ദുള്‍ കിലാബ്, കെ.കെ ദാമോദരന്‍, കെ.പി സദു, പി.കെ രഞ്ജിനി, ആമിന മാളിയേക്കല്‍, എം വിജയി, സി.ഒ.ടി ഷബീര്‍, യു.കെ പ്രകാശന്‍, എം.പി ബൈജു, സി. വത്സന്‍, വി. ഉത്തമന്‍, ശശീന്ദ്രന്‍ ചാലാടന്‍ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.
മികച്ച സഹകാരിയായ പി. ഹരീന്ദ്രന്‍, ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ്, കോ-ഓപ്പറേറ്റീവ് ഡെപ്പൊസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ്ചെയര്‍മാന്‍, പന്ന്യന്നൂര്‍സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് , പാനൂര്‍ മര്‍ക്കന്റൈല്‍ സൊസൈറ്റി പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടര്‍, ചൊക്ലി സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാട്യം പഠനഗവേഷണ കേന്ദ്രം ഡയരക്ടറാണ്.