ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വി.കെ.സി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ജൂണ്‍ എട്ടിന്

ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വി.കെ.സി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ജൂണ്‍ എട്ടിന്

കോഴിക്കോട്: വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ 1.38 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ജൂണ്‍ എട്ടിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാനം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.കെ രാഘവന്‍ എം.പി, വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി.കെ.സി മമ്മദ് കോയ എന്നിവര്‍ പങ്കെടുക്കും.

കൊളത്തറ റഹ്‌മാന്‍ ബസാറിലാണ് 5900 ചതുരശ്ര അടി വിസ്തൃതിയില്‍ അധ്യാധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടം ആരോഗ്യ കേന്ദ്രത്തിനായി വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചത്. ഡോക്ടര്‍മാരുടെ പരിശോധന മുറികള്‍, മൈനര്‍ ഓപറേഷന്‍ തിയറ്റര്‍, നിരീക്ഷണ മുറി, നഴ്‌സിങ് സ്റ്റേഷന്‍, പൊതുജനാരോഗ്യ വിഭാഗം ഓഫീസ്, ശുചിമുറികള്‍ എന്നിവയും കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടത്തിന്റെ നിര്‍മാണം.

കെട്ടിടം തുറക്കുന്നതോടെ വിശാലമായ സൗകര്യങ്ങള്‍ ലഭിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെ ചികിത്സ ലഭ്യമാകും. ആധുനിക ലബോറട്ടറി, ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്ലിനിക്, മാനസികാരോഗ്യ ക്ലിനിക്, പ്രതിരോധ കുത്തിവെയ്പ്പു കേന്ദ്രം എന്നിവയും ഇവിടെ പ്രവര്‍ത്തിക്കും.

നേരത്തെ പബ്ലിക് ഹെല്‍ത്ത് സെന്റര്‍ (പിഎച്‌സി) ആയിരുന്ന ഇത് ആര്‍ദ്രം മിഷന്‍ മൂന്നാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ (എഫ്എച്‌സി) ആയി ഉയര്‍ത്തിയത്. എന്നാല്‍ കെട്ടിടത്തില്‍ സ്ഥലപരിമിതി കാരണം സൗകര്യങ്ങള്‍ കുറവായിരുന്നു. ഈ പശ്ചാതലത്തിലാണ് വി.കെ.സി ചാറ്റിറ്റബിള്‍ ഫൗണ്ടേഷന്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ സന്നദ്ധ അറിയിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *