തലശ്ശേരി: ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സമരരംഗത്തുള്ള ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി യോഗം പിന്തുണ പ്രഖ്യാപിച്ചു. കുറ്റാരോപിതനായ ബ്രിജ്ഭൂഷണ്‍ സിംഗ് കേന്ദ്രഭരണകക്ഷി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും രാഷ്ട്രീയ സ്വാധീനമുള്ള ആളുമായതിനാല്‍ പോലീസ് നടപടി എടുക്കാന്‍ മടിക്കുകയാണെന്നും സമര രംഗത്തുള്ള വനിതകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും യോഗം അധികാരികളോടാവശ്യപ്പെട്ടു. യോഗത്തില്‍ എ.കെ നരേന്ദ്രന്‍, അശോക് കുമാര്‍, ഗംഗന്‍ അഴീക്കോട്, ചന്ദ്രന്‍ മാസ്റ്റര്‍, പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.