എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്

എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം : എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്നലെ 49,317 ആയിരുന്നു നിയമലംഘനം, എന്നാല്‍ ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എഐ ക്യാമറയില്‍ കുടുങ്ങിയത്. 9868 കേസുകളാണ് കുറഞ്ഞത്.

ഇന്ന് 7390 നിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്. സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി സോഫ്റ്റുവയറിലേക്ക് അപ്ലോഡ് ചെയ്‌തെങ്കിലും ആര്‍ക്കും എസ്.എം.എസ് പോയില്ല.

ഇത്രയും അധികം നിയലംഘനങ്ങള്‍ ഒരുമിച്ച് അപ്ലോഡ് ചെയ്യുമ്പോള്‍ സോഫ്റ്റുവയറില്‍ മാറ്റം വരുത്താന്‍ എന്‍.ഐ.സി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം. ഒരു ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നു ദിവസത്തെ നിയമ തടസ്സങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ കണ്‍ട്‌കോള്‍ റൂമുകളില്‍ നിന്നും പോസ്റ്റല്‍ വഴി നോട്ടീസയക്കുന്നതും വലിയ വെല്ലുവിളിയാണ്. അതിനാല്‍ കണ്‍ട്രോള്‍ റൂമിലെ പരിശോധനയില്‍ കൃത്യം നിയമലംഘനങ്ങള്‍ തെളിഞ്ഞിട്ടുളളവര്‍ക്ക് മാത്രം നോട്ടീസ് നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

 

Share

Leave a Reply

Your email address will not be published. Required fields are marked *