ജോര്‍ജിയയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ആള്‍ട്ടെ യൂനിവേഴ്‌സിറ്റിയില്‍ എം.ബി.ബി.എസ് പഠിക്കാന്‍ സൗകര്യമൊരുക്കി കേരളത്തിലെ പ്രശസ്ത എഡ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സിയായ മെയ്ക് വേ എഡ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായി ആള്‍ട്ടെ യൂനിവേഴ്‌സിറ്റി അധികൃതരെ കേരളത്തിലെത്തിച്ച് കോഴിക്കോട് കൊച്ചി-തിരുവനന്തപുരം എന്നീ പ്രധാന സ്ഥലങ്ങളില്‍ അഡ്മിഷന്‍ സെമിനാറുകള്‍ നടത്തി മെയ്ക് വേ. ജൂണ്‍ 4,5,6 തിയ്യതികളിലാണ് യഥാക്രമം കെ.പി.എം ട്രിപ്പെന്റ് കോഴിക്കോട്, ഹോളിഡേ ഇന്‍ കൊച്ചി, അപ്പോളോ ഡിമോറ തിരുവനന്തപുരം എന്നീ ഹോട്ടലുകളിലാണ് സെമിനാറുകള്‍ സംഘടിപ്പിച്ചതെന്ന് എഡ്യൂക്കേഷന്‍ മാനേജര്‍ ജുനൈദ് കെ.വൈ അറിയിച്ചു. ആള്‍ട്ടെയുടെ സൗത്ത് ഇന്ത്യാ അഡ്മിഷന്‍ ഓഫിസ് കാലിക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് ഓഫിസ് ആള്‍ട്ടെ യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് റിക്രൂട്ട്‌മെന്റ് ഡിപ്പാര്‍ട്ട് മേധാവി ആനി അമിറനഷ്‌വിലി ഉദ്ഘാടനം ചെയ്തു.
സെമിനാറില്‍ നിലവിലെ വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും ആള്‍ട്ടെ യൂനിവേഴ്‌സിറ്റി ഡെലിഗേറ്റ്‌സ് മുന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായും അധികൃതര്‍ സംവദിച്ചു. നീറ്റ് റിസല്‍റ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളും ഈ വര്‍ഷം ആള്‍ട്ടെ യൂനിവേഴ്‌സിറ്റി വാഗ്ദാനം ചെയ്യുന്നു.
2002-ല്‍ സ്ഥാപിതമായ ആള്‍ട്ടെ യൂണിവേഴ്‌സിറ്റി ജോര്‍ജിയയിലെ റ്റ്ബിലിസിയിലാണ് സ്ഥിതി ചെയ്യുന്നത്. വിദഗ്ധരായ അധ്യാപകരുടെ സേവനവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ആള്‍ട്ടെ യൂണിവേഴ്‌സിറ്റിയുടെ എടുത്തു പറയേണ്ട സവിശേഷതകളാണ്. ഇതിനു പുറമെ അമേരിക്കയില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി USMLE പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. ഉക്രൈന്‍ യുദ്ധത്തിന് ശേഷം 500ല്‍ പരം വിദ്യാര്‍ഥികള്‍ ആള്‍ട്ടെ യൂണിവേഴ്‌സിറ്റിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പഠനം തുടരുന്നുണ്ട്. വിശദവിവരങ്ങള്‍ ഈ നമ്പറില്‍ 9288010300,7356608991 ബന്ധപ്പെടുക.