ഇന്ദിരാഗാന്ധി ഗവ: പോളിയില്‍ അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി ഗവ: പോളിയില്‍ അപേക്ഷ ക്ഷണിച്ചു

മാഹി : പുതിയ അദ്ധ്യയനവര്‍ഷത്തേക്ക് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, എന്നീ കോഴ്‌സുകളിലേക്കും, ദ്വിവത്സര (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സുകളിലേക്കുമുള്ളള്ള അപേക്ഷകളുമാണ് ക്ഷണിച്ചത്. കോഴ്‌സുകളുടെ വിശദ വിവരങ്ങളും അപേക്ഷ ഫോമും കോളേജ് വെബ് സൈറ്റായ. ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ച ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉള്‍പ്പടെയുള്ള ഇതര സംസ്ഥാനക്കാര്‍ക്കും പ്രവേശനം നല്‍കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റജിസ്റ്റേഡ് പോസ്റ്റായോ, സ്പീഡ് പോസ്റ്റായോ, കൊറിയര്‍ ആയോ കോളേജ് വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകള്‍ നേരിട്ടും സ്വീകരിക്കുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ലാറ്ററല്‍ എന്‍ട്രി ജൂണ്‍ 15, ഒന്നാം വര്‍ഷ അപേക്ഷ : ജൂണ്‍ 22,കൂടുതല്‍ വിവരങ്ങള്‍ക്കായി 0490-2935777 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *