ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്‌തോ?; അവസാന തീയതി ജൂണ്‍ 30വരെ

ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്‌തോ?; അവസാന തീയതി ജൂണ്‍ 30വരെ

നിങ്ങളുടെ ആധാറും പാന്‍കാര്‍ഡും ഇതുവരെ ലിങ്ക് ചെയ്തില്ലെങ്കില്‍ എത്രയും പെട്ടെന്ന് ചെയ്യുക. രണ്ടും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2023 ജൂണ്‍ 30 വരെ മാത്രം. ജൂണ്‍ 30നുള്ളില്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 139AA പ്രകാരം ഇനി പറയുന്ന കാര്യങ്ങളാണ് നികുതി ദായകര്‍ക്ക് ബാധകമായിരിക്കുന്നത്. 2017 ജൂലൈ 1 മുതല്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ലഭിച്ച (പാന്‍)വര്‍ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടതാണ്. നിശ്ചയിച്ച പ്രകാരമുള്ള രീതിയിലും, രൂപത്തിലുമാണ് ഇവ തമ്മില്‍ ബന്ധിപ്പിക്കേണ്ടത് എന്ന് ഐടിയുടെ സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.

ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം..

https://www.incometax.gov.in/iec/foportal/ എന്ന ആദായ നികുതി വെബ് സൈറ്റില്‍ പ്രവേശിക്കുക

പേജിന്റെ ഇടതുവശത്തുള്ള ‘ക്വിക്ക്’ ലിങ്ക് ക്ലിക്ക് ചെയ്യുക

ക്വിക്ക് ലിങ്ക് സെക്ഷനിലെ ലിങ്ക് ‘ആധാര്‍ സ്റ്റാറ്റസ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ 10 അക്ക പാന്‍കാര്‍ഡും 12 അക്ക ആധാര്‍ നമ്പറും ചേര്‍ക്കുക

ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ സ്‌ക്രീനില്‍ ആധാര്‍ നമ്പര്‍ ദൃശ്യമാകും

 

എസ്.എം.എസ് വഴി ലിങ്ക് ചെയ്യാം

ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത ആളുകള്‍ക്ക് എസ്.എം.എസ് വഴിയും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ ഫോണിലെ മെസേജ് ആപ്പില്‍ കയറി UIDPAN (സ്പേസ്) 12 അക്ക ആധാര്‍ നമ്പര്‍ (സ്പേസ്) 10 അക്ക പാന്‍ നമ്പര്‍ എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പരിലേക്കോ അയക്കുക. നിങ്ങള്‍ക്ക് മറുപടി മെസേജായി ലിങ്ക് ചെയ്ത വിവരം ലഭിക്കും.

എങ്ങനെ ബന്ധിപ്പിക്കാം

https://incometaxindiaefiling.gov.in/ സന്ദര്‍ശിക്കുക.

‘ക്വിക്ക് ലിങ്കുകള്‍’ എന്നതിന് താഴെയുള്ള ‘ലിങ്ക് ആധാര്‍’ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കുക.

നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ പരിശോധിക്കുക.

അവ പൊരുത്തപ്പെടുന്നുവെങ്കില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി ‘ഇപ്പോള്‍ ലിങ്ക് ചെയ്യുക’ ക്ലിക്ക് ചെയ്യുക.

ഒരു പോപ്പ്-അപ്പ് സന്ദേശം നിങ്ങളുടെ ആധാര്‍ പാനുമായി വിജയകരമായി ലിങ്ക് ചെയ്യുന്നത് സ്ഥിരീകരിക്കും.

ലിങ്ക് ചെയ്യാനായി UTIIISL അല്ലെങ്കില്‍ e gov NSDL എന്ന വെബ്സൈറ്റുകളും സന്ദര്‍ശിക്കാവുന്നതാണ്.

പിഴ

മാര്‍ച്ച് 31നുള്ളില്‍ തന്നെ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു നിയമം. എന്നാല്‍ പിന്നീടത് 1000 രൂപ പിഴയോടു കൂടി മൂന്നു മാസത്തേക്ക് നീട്ടി. ഇപ്പോള്‍ ജൂണ്‍ 30 വരെയാണ് നീട്ടിയത്. ഇപ്പോഴും 1000 രൂപ പിഴ ബാധകമാണ് .

 

Share

Leave a Reply

Your email address will not be published. Required fields are marked *