ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്‌സിക്യൂട്ടിവ് അംഗവും, ആദ്യകാല മെമ്പറും, വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചിരുന്ന സാബുമോന്‍ പന്തളത്തിന് പി.ജെ.എസ്സ് യാത്രയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷക്കാലമായി ജിദ്ദയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പ്രസിഡന്റ് ജോസ്ഫ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ അലി തേക്കുതോട്, സന്തോഷ് ജി.നായര്‍, അയൂബ് പന്തളം, ഷറഫ് പത്തനംതിട്ട, മനോജ് മാത്യു അടൂര്‍, വിലാസ് കുറുപ്പ്, വര്‍ഗീസ് ഡാനിയല്‍, നൗഷാദ് അടൂര്‍, സന്തോഷ് കെ. ജോണ്‍, അനില്‍ കുമാര്‍ പത്തനംതിട്ട, സജി ജോര്‍ജ് കുറുങ്ങാട്ട്, അനില്‍ ജോണ്‍, ജോസഫ് നെടിയവിള, മാത്യു തോമസ്, സലിം മാജിദ്, സഞ്ജയന്‍ നായര്‍, ജോണ്‍ മാത്യു, ഷാരിസ് ജമാല്‍, അനൂപ് നായര്‍, നബീല്‍ നൗഷാദ്, സുശീല ജോസഫ്, സൗമ്യ അനൂപ്, ബിജി സജി, ദീപിക സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.